ന്യൂഡല്‍ഹി: കേരളത്തില്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ കടന്നാക്രമിക്കുന്ന എന്‍.സി.പിയുടെ മനസ് നാഗാലാന്‍ഡില്‍ ബി.ജെ.പിക്കൊപ്പം. നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യത്തിന് പാര്‍ട്ടി ഔദ്യോഗികമായി പിന്തുണ അറിയിച്ചു.
12 സീറ്റില്‍ മത്സരിച്ച് ഏഴിടത്ത് വിജയിച്ച എന്‍.സി.പി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചര്‍ച്ചകള്‍ സജീവമായിക്കെയാണ് ചുവടുമാറ്റം. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് നെഫ്യൂ റിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് എന്‍.സി.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലന്‍ഡ് മുഖ്യമന്ത്രിയാകുന്നത്. ടി.ആര്‍. സിലിയങ്, വൈ.പാറ്റണ്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.
നാഗാലാന്‍ഡില്‍ 60 ല്‍ 37 സീറ്റും നേടിയ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യത്തിന് മറ്റു പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.