ദുബായ്:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മികച്ച വനിതാ ജീവനക്കാരെ ആദരിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഡിജിറ്റ് ഓള്‍, ഇന്നൊവേഷന്‍ ആന്‍റ് ടെക്നോളജി ഫോർ ജെന്‍ഡർ ഈക്വാലിറ്റി എന്ന പ്രമേയത്തിലൂന്നിയാണ് വനിതാ ദിനം സംഘടിപ്പിച്ചത്. സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ സ്ത്രീകളുടെ നിർണായകമായപങ്കും അവരുടെ നേട്ടങ്ങളും ആഘോഷിക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാ ദിന ആഘോഷങ്ങള്‍ ഒരുക്കിയത്. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുളള വനിതാജീവനക്കാരുടെ ശ്രമങ്ങളെ ആർടിഎ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായർ പ്രശംസിച്ചു.
നിലവില്‍ 880 ലധികം വനിതാ ജീവനക്കാരുണ്ട് ആർടിഎയ്ക്ക്. എന്നാല്‍ കൂടുതല്‍ ജീവനക്കാരെ നേതൃനിരയിലേക്ക് കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യം. സ്ത്രീ ശാക്തീകരണവും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടാണ് ആർടിഎയുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കിയിട്ടുളള രാജ്യമാണ് യുഎഇയെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഡയറക്ടർ ജനറല്‍ ആന്‍റ് ചെയർമാന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ മോസാ അല്‍ മറി പറഞ്ഞു. ഭരണതലപ്പത്തും സംരംഭകപട്ടികയിലും ഇന്ന് സ്ത്രീ സാന്നിദ്ധ്യമുണ്ട്. ബഹിരാകാശ ടീമിന്‍റെ ഭാഗമാണ് ഇന്ന് അറബ് വനിതാ ബഹിരാകാശ സഞ്ചാരിയെന്നും അവർ പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.