യുഎഇ ഒരുങ്ങുന്നു, രണ്ടാം ചാന്ദ്രദൗത്യത്തിനായി

യുഎഇ ഒരുങ്ങുന്നു, രണ്ടാം ചാന്ദ്രദൗത്യത്തിനായി

ദുബായ്:രണ്ടാം ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ. യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം റാഷിദ് റോവർ ഏപ്രില്‍ അവസാനത്തോടെ ലക്ഷ്യത്തിലേക്ക് എത്താനിരിക്കെയാണ് യുഎഇ രണ്ടാം ചാന്ദ്ര ദൗത്യവും പ്രഖ്യാപിച്ചിട്ടുളളത്. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന് കീഴിലെ എമിറേറ്റ്സ് ലൂണാർ മിഷന്‍ പദ്ധതി മാനേജർ ഡോ എ ഹമദ് അല്‍ മസ്റൂഖിയാണ് ഇക്കാര്യം അറിയിച്ചത്.

ചാന്ദ്രദൗത്യങ്ങള്‍ക്കുളള ജയസാധ്യത 40 മുതല്‍ 50 ശതമാനം വരെയാണ്. റാഷിദ് റോവറിന്‍റെ വിക്ഷേപണം തന്നെ യുഎഇയുടെ ബഹിരാകാശ ചരിത്രത്തില്‍ നിർണായകമാണ്. റാഷിദ് റോവർ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുമോ ഇല്ലയോയെന്നുളളത് രണ്ടാം ചാന്ദ്ര ദൗത്യത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ പേടകത്തിന് പേര് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐസ്പേസ് നിർമ്മിച്ച ഹകുട്ടോ ആർ മിഷന്‍ 1 എന്ന ജപ്പാനീസ് ലാന്‍ഡറിലാണ് റാഷിദ് ചന്ദ്രനിലേക്ക് കുതിക്കുന്നത്. ഇതിനകം 16 ല​ക്ഷം കി​ലോ​മീ​റ്റ​ർ സഞ്ചരിച്ചുകഴിഞ്ഞു. ദൗത്യം വിജയമായാല്‍ യുഎസിനും സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ സുരക്ഷിതമായി പേടകം ഇറക്കുന്ന ദൗത്യം പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും യുഎഇ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.