തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ആദ്യ ദിനമായ ഇന്നത്തെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവപ്പു നിറത്തില്‍. ചോദ്യപേപ്പര്‍ കറുപ്പിനു പകരം ചുവപ്പില്‍ അച്ചടിച്ചതിനോട് സമ്മിശ്രമായാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. ചുവപ്പു നിറം പ്രശ്‌നമല്ലെന്നായിരുന്നു ചില വിദ്യാര്‍ഥികളുടെ പ്രതികരണം. അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി മറ്റുചിലര്‍ പറഞ്ഞു.
അതേസമയം ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.