ദുബായ്:റമദാന്‍ സമയത്ത് സ്കൂള്‍ സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് കെഎച്ച്ഡിഎ നിർദ്ദേശം. വെളളിയാഴ്ചയാണ് ഇത് സംബന്ധിച്ച നിർദ്ദേശം ദുബായിലെ സ്കൂളുകള്‍ക്ക് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി നല്‍കിയത്.
രക്ഷിതാക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. നിലവില്‍ വെള്ളിയാഴ്ച ജുമ പ്രാർത്ഥനയ്ക്ക് പോകാനുളള സൗകര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് മുന്‍പ് ക്ലാസുകള്‍ അവസാനിപ്പിക്കാറുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെ പരമാവധി അഞ്ച് മണിക്കൂറായി ക്ലാസുകള്‍ നിജപ്പെടുത്തും.
നിലവില്‍ ദുബായിലാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. മറ്റ് എമിറേറ്റുകളിലും ഇത് സംബന്ധിച്ച നിർദ്ദേശം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 23 ന് റമദാന്‍ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v