പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: ഒന്നാം പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്:  ഒന്നാം പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

കൊച്ചി: തൊടുപുഴ ന്യൂമന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടി എറിഞ്ഞ കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ.

കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പരിതോഷികം പ്രഖ്യാപിച്ചത്. 2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടുന്നത്.

പതിനൊന്ന്  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സംഭവ ശേഷം മുങ്ങിയ ഒന്നാം പ്രതി സവാദിനെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ പിടികൂടാനായില്ല.

കോളജിലെ മലയാളം വിഭാഗം ബിരുദ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷയില്‍ വന്ന ഒരു ചോദ്യത്തിന്റെ പേരിലാണ് മൂവാറ്റുപുഴയില്‍ വന്ന് ഒരു വിഭാഗം തീവ്ര മുസ്ലീം ചിന്താഗതിക്കാര്‍ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടി എറിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.