വിജേഷിനെതിരേ കര്‍ണാടക പൊലീസ് നടപടികള്‍ തുടങ്ങി; വൈകാതെ ചോദ്യം ചെയ്യും: 'നായാട്ട് തുടങ്ങി സഖാക്കളെ'യെന്ന് സ്വപ്ന

വിജേഷിനെതിരേ കര്‍ണാടക പൊലീസ് നടപടികള്‍ തുടങ്ങി; വൈകാതെ ചോദ്യം ചെയ്യും: 'നായാട്ട് തുടങ്ങി സഖാക്കളെ'യെന്ന് സ്വപ്ന

വിജേഷ് പിള്ളയോടൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന അജ്ഞാതന്‍ ആര്?

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചു. വിജേഷിനെ വൈകാതെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

കേസില്‍ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും വിജേഷ് പിള്ള താമസിച്ച ഹോട്ടലില്‍ കൊണ്ടുപോയി തെളിവ് ശേഖരിച്ചുവെന്നും സ്വപ്ന സുരേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. 'ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍' എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ബംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് സ്വപ്നയോട് നിര്‍ദേശിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്തെന്നും വധഭീഷണിയുള്‍പ്പെടെ ഉണ്ടായെന്നുമുള്ള ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞുവിട്ടയാളെന്ന് പറഞ്ഞാണ് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു ആരോപണം.

ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ വിവരമുള്‍പ്പെടെ കര്‍ണാടക ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും ഇ.ഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.