ബംഗളൂരില്‍ നിന്നും മൈസൂരിലേക്ക് 75 മിനിറ്റ്; അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി

ബംഗളൂരില്‍ നിന്നും മൈസൂരിലേക്ക് 75 മിനിറ്റ്; അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി

ബംഗളൂരു: മൈസൂരു- ബംഗളൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് പാത രാജ്യത്തിന് സമര്‍പ്പിച്ചത്.

മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും.

ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബംഗളുരു മലയാളികള്‍ക്ക് വലിയ സഹായമാണ്. വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോഡി കുറ്റപ്പെടുത്തി.

പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസിലാകില്ല. എന്റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്റെ ശ്രമം വികസനത്തിന്. മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ആ പണി തുടരട്ടെ. എനിക്ക് രാജ്യത്തിന്റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോഡി പറഞ്ഞു

117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും. തിരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.