കൊച്ചിയ്ക്ക് ശ്വാസം മുട്ടുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അവധി; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ബാധകമല്ല

കൊച്ചിയ്ക്ക് ശ്വാസം മുട്ടുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അവധി; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ബാധകമല്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലേയും സമീപ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ബ്രഹ്മപുരത്ത് തീപിടിത്തം സംഭവിച്ച് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അഗ്‌നിബാധ പൂര്‍ണമായും അണയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. തീപിടിത്തത്തിന്റെ ഭാഗമായി ബ്രഹ്മപുരത്ത് ഉയര്‍ന്ന വിഷപ്പുക ഇപ്പോഴും പരിസര മേഖലകളിലും കൊച്ചി നഗരത്തിലും പടരുകയാണ്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

അതേസമയം പത്താം ക്ലാസ്, പ്ലസ് ടു, വിഎച്ച്എസ്ഇ തുടങ്ങിയ പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.