സൗദി: തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനായി അനുവാദം ലഭിക്കുന്നതിനുള്ള ഉംറ പെർമിറ്റിന്‍റെ വ്യാജ പതിപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി പൗരന്മാരും, പ്രവാസികളുമുൾപ്പെടെ നിരവധി പേർക്ക് ഇത്തരത്തിൽ വ്യാജ പെർമിറ്റുകൾ നൽകി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
തീർത്ഥാടനത്തിയ ഏതാനം പേരുടെ കൈവശം ഉണ്ടായിരുന്ന പെർമിറ്റുകൾ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ചില പ്രത്യേക ഏജന്‍റുമാരില്‍ നിന്നാണ് ഇത്തരം വ്യാജ പെർമിറ്റുകൾ ലഭിച്ചതെന്നാണ് തീർത്ഥാടകർ അറിയിച്ചത്.
സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പിലൂടെയാണ് ഔദ്യോഗികമായി ഇത്തരം പെർമിറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടത്തുന്നതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.