ഖത്തറിൽ വർക്ക് പെർമിറ്റുകൾ വേഗത്തിലാക്കാൻ ഇ-സർവീസ്

ഖത്തറിൽ വർക്ക് പെർമിറ്റുകൾ വേഗത്തിലാക്കാൻ ഇ-സർവീസ്

ദോഹ: ഖത്തറിൽ വർക്ക് പെർമിറ്റ് നടപടികൾ വേ​ഗത്തിലാക്കാൻ ഇ-സേവനങ്ങളുടെ പുതിയ പാക്കേജ് ആരംഭിച്ച് തൊഴിൽ മന്ത്രാലയം. വിവിധ തരത്തിലുള്ള ആറ് അപേക്ഷകളാണ് ഈ പാക്കേജിൽ ഉൾപ്പെടുന്നത്.
വർക്ക് പെർമിറ്റിനായുള്ള അപേക്ഷ, വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ, വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ, ലേബർ റിക്രൂട്ട്‌മെന്റ് അംഗീകാരം നൽകുന്നതിനുള്ള അപേക്ഷ, ലേബർ റിക്രൂട്ട്‌മെന്റ് അംഗീകാരം ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷ തുടങ്ങി ആറ് സേവനങ്ങളാണ് പുതിയ പാക്കേജിൽ ഉൾപ്പെടുത്തത്.

വർക്ക് പെർമിറ്റ് വകുപ്പിന്റെ പുതിയ സേവനം സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് അപേക്ഷ സമർപ്പിക്കുവാനും അവസരം നൽകുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു വർക്ക് പെർമിറ്റ് പുതുക്കുന്നതിന്, അക്കാദമിക് യോഗ്യതയുടെ സർട്ടിഫിക്കറ്റ്, തൊഴിലുടമയുടെ താമസ വിശദാംശങ്ങൾ, പെരുമാറ്റ സർട്ടിഫിക്കറ്റ് എന്നിവയ്‌ക്ക് പുറമേ സേവനം ലഭിക്കുന്നതിന് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ള റസിഡൻസ് പെർമിറ്റും ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.