ദുബായ്:രാജ്യത്ത് മഴ പെയ്യുന്നു. ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ചാറ്റല്‍ മഴ പെയ്തു. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്ക് കിഴക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും മഴ പെയ്യും. താപനിലയില്‍ നേരിയ കുറവുണ്ടാകും.
അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അബുദബിയില്‍ ശരാശരി ഉയർന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കുറഞ്ഞ താപനില യഥാക്രമം 23 ഡിഗ്രി സെല്‍ഷ്യസും 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊടിക്കാറ്റ് വീശുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26