ലണ്ടനില്‍ വാളുമായി യുവാവിന്റെ ആക്രമണം: 13 കാരന്‍ കൊല്ലപ്പെട്ടു; നിരവധി പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ലണ്ടനില്‍ വാളുമായി യുവാവിന്റെ ആക്രമണം: 13 കാരന്‍ കൊല്ലപ്പെട്ടു; നിരവധി പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ വാള്‍ ആക്രമണത്തില്‍ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ ഈസ്റ്റ് ലണ്ടന്‍ ഹൈനോള്‍ട്ട് സബ് വേ സ്റ്റേഷനു സമീപമാണ് സംഭവം.

സംഭവം ഭീകരാക്രമണമല്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. എന്നിരുന്നാലും മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ ട്രെയിന്‍ സ്റ്റേഷന്‍ അടച്ചിട്ടു. വാള്‍ മാതൃകയിലുള്ള ആയുധം കൈയേലേന്തി തെരുവില്‍ പരാക്രമം കാണിക്കുന്ന യുവാവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ കീഴടക്കാന്‍ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.

രാവിലെ ഏഴ് മണിയോടെ ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചുകയറ്റുകയും ഇതിലുണ്ടായിരുന്ന പ്രതി വീട്ടുകാരെ വാള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ അഞ്ചു പേരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നു ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ അഡെ അഡെലെകന്‍ പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി റിഷി സുനക് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.