ബംഗളുരു: സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍ക്കാന്‍ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തു. ബംഗളൂരു കെ.ആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ വൈകാതെ ചോദ്യം ചെയ്യും.
സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.
തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നു. അത് ആരെന്ന അന്വേഷണവും നടക്കുന്നുണ്ട്.
എന്നാല്‍ സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ല. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. കര്‍ണാടക പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.