പിഎഫ്‌ഐക്ക് ധനസഹായം; ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പിഎഫ്‌ഐക്ക് ധനസഹായം; ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. കുല്‍ഗാം, പുല്‍വാമ, അനന്ത്‌നാഗ്, ഷോപിയാന എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഹുറിയത്ത് നേതാവ് ഖാസി യാസിറിന്റെ വീട്ടിലും റെയ്ഡ് നടത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ശൃംഖലയെ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിവരുകയാണ് എന്‍ഐഎ.

തീവ്രവാദ സംഘടനയായ പിഎഫ്‌ഐക്ക് ധനസഹായം നല്‍കുന്ന മള്‍ട്ടി-സ്റ്റേറ്റ് ഹവാല ശൃംഖലയക്ക് എന്‍ഐഎ കഴിഞ്ഞ ദിവസം പൂട്ടിട്ടിരുന്നു. കര്‍ണാടയിലും കേരളത്തിലുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധിത സംഘടനയായ പിഎഫ്‌ഐയിലെ അംഗങ്ങളെ കര്‍ണാടകയില്‍ നിന്നും പിടികൂടിയിരുന്നു. മഹമ്മദ് സിനാന്‍, സര്‍ഫ്രാസ് നവാസ്, ഇഖ്ബാല്‍, അബ്ദുള്‍ റഫീഖ് എം എന്നിവരെയാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. കേരളത്തില്‍ നിന്നും ആബിദ് കെഎമ്മിനെയും പിടികൂടിയിരുന്നു.

പിഎഫ്ഐ നേതാക്കളും അംഗങ്ങളും തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടര്‍ന്നുവെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.