കോവിഡ് കാലത്തെ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ

കോവിഡ് കാലത്തെ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ

ദുബായ്: കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നവർക്ക് നല്‍കിയ പിഴയില്‍ 50 ശതമാനം ഇളവ് നല്‍കി യുഎഇ. നാഷണല്‍ ക്രൈസിസ് എമർജന്‍സി ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 15 മുതല്‍ രണ്ട് മാസത്തിനുളളില്‍ പിഴയടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്സൈറ്റുകളും സ്മാർട്ട് ആപ്പുകളും വഴി പിഴയടക്കാം. അതോടൊപ്പം തന്നെ പോലീസ് ആസ്ഥാനങ്ങള്‍ വഴിയും പിഴയടക്കാവുന്നതാണ്. പൊതു സ്ഥലത്ത് മാസ്ക് നിർബന്ധമായിരുന്ന സമയത്ത് അത് പാലിക്കാതിരുന്നാല്‍ 3000 ദിർഹമായിരുന്നു പിഴ. ഇങ്ങനെ ലംഘിക്കപ്പെട്ടാല്‍ 50,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന നിയന്ത്രണങ്ങള്‍ യുഎഇ കോവിഡ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.