മാനന്തവാടി : മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചെന്നാൽ ഏവർക്കും സുപരിചിതയായ സി സെലിൻ എസ് എ ബി എസ് ഒരു മാലാഖയെപ്പോലെ ഓടി നടക്കുന്നത് കാണാം. തന്റെ സന്യാസം എന്ന വിളിക്കപ്പുറം മറ്റൊരു വിളികൂടി ഉണ്ടെന്നു തിരിച്ചറിഞ്ഞ ഈ സന്യാസിനി വയനാടിന്റെ മദർ തെരേസ ആണ്. ആശുപത്രിയിലെ ആരുമില്ലാത്ത രോഗികൾക്ക് അവർ എല്ലാമാണ് . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ധ്യാപികയായിരുന്നു സിസ്റ്റർ, ആ ജോലി ഉപേക്ഷിച്ചു രോഗീശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നത്. ആകാശപ്പറവകളുടെ നാഥനയാ ബഹുമാനപ്പെട്ട കുറ്റിക്കലച്ചനിൽ നിന്നും ലഭിച്ച പ്രചോദനമാണ് സിസ്റ്ററിന ഈ ശിശ്രൂഷയിലേക്ക് നയിച്ചത്.
ഇത്ര മഹത്തായ ഒരു കാരുണ്യ പ്രവൃത്തി ചെയ്യുന്ന സിസ്റ്റർ ഒരു ധ്യാനഗുരു കൂടി ആണ്. ആശുപത്രി അധികാരികളുടെയും മറ്റു സ്റ്റാഫിന്റെയും സ്നേഹവും ബഹുമാനവും പിടിച്ചെടുത്തിരിക്കുകയാണ് വയനാടിന്റെ ഈ മദർ തെരേസ. കഴിഞ്ഞ 24 വർഷമായി സിസ്റ്റർ ഈ വിധ കാരുണ്യ പ്രവർത്തികളിൽ മുഴുകിയിരിക്കുന്നു. മഠാധികാരികളുടെയും സഭാധികരികളുടെയും അനുവാദത്തോടും പിന്തുണയോടും കൂടി ആണ് സിസ്റ്റർ തന്റെ ശുശ്രൂഷ തുടരുന്നത്. " ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ നീ എനിക്ക് തന്നെയാണ് ചെയ്തത് " എന്ന ഒരു ദൈവിക ശബ്ദം ഈ അമ്മയുടെ കാതിനുള്ളിൽ എപ്പോഴും മുഴങ്ങുന്നുണ്ടാവണം .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.