ഭോപ്പാല്‍: ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിജ് കേജരിവാള്‍. ഭോപ്പാലില്‍ ആം ആദ്മി പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാര്‍ട്ടി മേധാവിക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉണ്ടായിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഡല്‍ഹി മോഡല്‍ ഇവിടെയും ആവര്‍ത്തിക്കും. കുട്ടികള്‍ക്കായി മികച്ച സ്‌കൂള്‍, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, ആരോഗ്യരംഗത്തുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഡല്‍ഹി മാതൃകയില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് എടുത്താണ് അധികാരത്തിലെത്തിയത്. ഈ ദുഷിച്ച രാഷ്ട്രീയ സംവിധാനം ഇല്ലാതാക്കാന്‍ ആം ആദ്മിക്കേ കഴിയുകയുള്ളു. വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.