ഹർഭജനും നഗ്മയും കർഷകർക്കൊപ്പം: കേരളം തള്ളിയ സമരം പഞ്ചാബ് ഏറ്റെടുത്തു

ഹർഭജനും നഗ്മയും കർഷകർക്കൊപ്പം: കേരളം തള്ളിയ സമരം പഞ്ചാബ് ഏറ്റെടുത്തു

ഡൽഹി ബ്യൂറോ: കേന്ദ്ര സർക്കാർപാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ ഭാരത് ബന്ധമായി കർഷകർ പ്രതിഷേധിക്കുന്നു. പഞ്ചാബില്‍ ശനിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ സമരത്തില്‍ റെയില്‍, വാഹന ഗതാഗതം പലയിടങ്ങളിലും സ്തംഭിക്കും. പഞ്ചാബ്‌, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ ഭരണ പ്രതിപക്ഷങ്ങൾ സമര മുഖത്ത് തന്നെയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കൊവിഡിനിടയില്‍ ക്രമസമാധാനം പാലിക്കണമെന്നും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് വേണം പ്രതിഷേധിക്കാനെന്നും കര്‍ഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും കൂടുതൽ രാഷ്ട്രീയ നേതാക്കന്മാരും, സിനിമാ മേഖലയിലുള്ളവരും കായിക താരങ്ങളും സമരക്കാർക്ക് അനുകൂലമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.

ക്രിക്കറ്റ് ഇന്ത്യയുടെ അഭിമാന താരം ഹർഭജൻ സിങ്ങും, തെന്നിന്ത്യൻ താര റാണി നഗ്മയുമൊക്കെ ട്വിറ്ററിലൂടെ തങ്ങളുടെ പ്രതികരണം അറിയിച്ച് കഴിഞ്ഞു. ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കർഷസമരം കൂടുതൽ രൂക്ഷമാക്കുമെന്ന് ഞങ്ങളുടെ ഡൽഹി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വിവാദങ്ങളിൽ തിരക്കായത് കൊണ്ട് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ അർഹമായ പരിഗണന നൽകുന്നില്ലെന്നും അത് കർഷകവിരുദ്ധതയായി പരിഗണിക്കപ്പെടുമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.