ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഭരണകൂടത്തോട് സുപ്രീം കോടതി നിര്‍ദേശം. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് തേടാന്‍ സുപ്രീം കോടതി ആഭ്യന്തര മന്ത്രാലയത്തിന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാര്‍ഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് അറിയുന്നത്.
ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് വിഷയം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കളിയാത്തതാണ് അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ക്രൈസ്തവ വിരുദ്ധ പീഡനം രാജ്യത്ത് നടക്കുന്നുവെന്നത് വ്യാജ ആരോപണമാണെന്നും പക്ഷപാതപരമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാര്‍ മുന്നോട്ട് പോകുന്നതെന്നുമുള്ള വിചിത്രമായ വാദമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.