കോൺഗ്രസ് പുനസംഘടന: അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി; കെ.പി.സി.സി പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കുന്നു

കോൺഗ്രസ് പുനസംഘടന: അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി; കെ.പി.സി.സി പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കുന്നു

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയിൽ കെ.പി.സി.സി പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം ഒഴിവാക്കാനായി പ്രത്യേക സമിതി വരുന്നു. കെ.സുധാകരനോട് കലഹിച്ച് നിൽക്കുന്ന കെ. മുരളീധരൻ എം.പിയുടെയും എം.കെ. രാഘവൻ എം.പിയുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി. ഇരുവരും സമിതിയുടെ ഭാഗമാകും. 

ഇടഞ്ഞ് നിൽക്കുന്ന ഗ്രൂപ്പ്‌ നേതാക്കളെ അനുനയിപ്പിക്കാൻ കൂടിയാണിത്. സമതി വരുന്നതോടെ പുനസംഘടനയുടെ പൂർണ്ണാധികാരം കെ. സുധാകരനിൽ നിന്ന് ഗ്രൂപ്പ്‌ നേതാക്കളിലേക്ക് വീണ്ടും മാറും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വരും ദിവസങ്ങളിൽ ഗ്രൂപ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസിനുള്ളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ എതിർപ്പ് ശക്തമായത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.

അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം.കെ. രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെ.പി.സി.സി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.