ബയോ മൈനിങ് പരാജയം; പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു: ബ്രഹ്മപുരം പ്ലാന്റില്‍ കോര്‍പ്പറേഷനെതിരെ സംസ്ഥാന തല സമിതി

ബയോ മൈനിങ് പരാജയം; പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു: ബ്രഹ്മപുരം പ്ലാന്റില്‍ കോര്‍പ്പറേഷനെതിരെ സംസ്ഥാന തല സമിതി

കൊച്ചി: തീ പിടുത്തമുണ്ടായ ബ്രഹ്മപുരം പ്ലാന്റിലെ ബയോ മൈനിങ് പൂര്‍ണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്റെ ഉത്തരവാദിത്തം കൊച്ചി കോര്‍പ്പറേഷനെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും പൂര്‍ണമായി ലംഘിച്ചു. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കി.

യുദ്ധകാല അടിസ്ഥാനത്തില്‍ മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാല്‍ അത് അണയ്ക്കാന്‍ പറ്റുന്ന സൗകര്യം കുറവാണ്. ഉള്ള പമ്പുപോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.