ബെയ്‌ജിങ്:  ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്‌കിംഗിലെ ഒരു ഖനിയിൽ കുടുങ്ങി പതിനെട്ട് പേർ മരിച്ചു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ  സിൻഹുവയാണ് ഈ അപകടം അറിയിച്ചത്. രണ്ട് മാസത്തിനുള്ളിൽ  ഈ മേഖലയിലെ രണ്ടാമത്തെ അപകടമാണിത്. 
     ദിയോഷുയിഡോംഗ് കൽക്കരി ഖനിയിൽ കുടുങ്ങി കിടക്കുന്ന    24 പേരിൽ   പലരും കാർബൺ മോണോക്സൈഡ് വാതകം അമിതമായി ശ്വസിച്ചാണ്   മരണമടഞ്ഞത് .രക്ഷാപ്രവർത്തനങ്ങൾ  തുടരുന്നതായും  കുടുങ്ങിക്കിടക്കുന്നതിൽ നിന്നും ഒരാളെ രക്ഷപെടുത്തിയതായും   ഏജൻസി അറിയിച്ചു. 
     ചൈനയിലെ ഖനികൾ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞവയാണ്. സെപ്റ്റംബർ അവസാനത്തിൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  1975 ൽ നിർമ്മിച്ചതും 1998 മുതൽ ഒരു സ്വകാര്യ സംരംഭമായി പ്രവർത്തിക്കുന്നതുമായ ദിയോഷുയിഡോംഗ്, 120,000 ടൺ കൽക്കരി വാർഷിക ശേഷിയുള്ള ഉയർന്ന ഗ്യാസ് ഖനിയാണ്.    2013 ൽ ഖനിയിൽ നടന്ന ഹൈഡ്രജൻ സൾഫൈഡ് വിഷബാധയിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  പരിമിതമായ രക്ഷാപ്രവർത്തന സൗകര്യങ്ങൾ മൂലം  ഖനിതൊഴിലാളികളുടെ ജീവിതം   മരണത്തെ അനുനിമിഷം മുന്നിൽ കണ്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.