ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വിജേഷ് പിള്ള ഒളിവില്‍; സമന്‍സ് വാട്‌സാപ്പില്‍ നല്‍കിയെന്ന് ബെംഗളൂരു പൊലീസ്

ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വിജേഷ് പിള്ള ഒളിവില്‍; സമന്‍സ് വാട്‌സാപ്പില്‍ നല്‍കിയെന്ന് ബെംഗളൂരു പൊലീസ്

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവില്‍. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീല്‍ഡ് ഡിസിപി വ്യക്തമാക്കി. സ്വപ്നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്ക്ക് വാട്‌സാപ് വഴി സമന്‍സ് നല്‍കി. എന്നാല്‍ അതിനോട് വിജേഷ് പിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.

നിലവില്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയതെന്നും വിജേഷ് പിള്ളയെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ കേരളാ പൊലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ്. ഗിരീഷ് വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്കെതിരെ ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജപുര പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പ് പരാതിയില്‍ വിജേഷ് പിള്ളക്കെതിരായ കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് ജനം ടിവിയ്ക്ക് ലഭിച്ചിരുന്നു. ലൈഫ്മിഷന്‍ കേസിലെ ഒത്തുതീര്‍പ്പിനായി സ്വപ്ന സുരേഷിനെ കൊലപ്പെടുത്തുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കൊണ്ടു പോകുന്ന ബാഗില്‍ ബോംബ് വയ്ക്കും ബാഗില്‍ ബോംബ് വച്ച് കള്ളക്കേസില്‍ കുടുക്കും എന്നുമാണ് എഫ്‌ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത്.

എഫ്‌ഐആര്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിളളയും രംഗത്തെത്തി. സ്വപ്നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്നും ഹാജരാകാന്‍ തനിക്ക് കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നുമാണ് വിജേഷ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.