ബ്രഹ്മപുരം ഇഫക്ട്: കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യം

ബ്രഹ്മപുരം ഇഫക്ട്: കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യം

കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ലിറ്റ്മസ് ടെസ്റ്റിലുടെ ആസിഡ് സാന്നിധ്യം കണ്ടെത്തി ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്ക് വയ്ക്കുയും ചെയ്തു.

കൊച്ചിയിലെ വായുവില്‍ രാസ മലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്ര മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഡോ. രാജഗോപാല്‍ കമ്മത്തിന്റെ കണ്ടെത്തല്‍.

ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റാണന്നിരിക്കെ കൊച്ചിയില്‍ അത് 300 പോയിന്റ് കടന്നു നില്‍ക്കുമ്പോഴായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഇതോടെ വായുവിലെ രാസ മലിനീകരണം വര്‍ധിക്കുകയും ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലേക്കും വ്യപിക്കുകയും ചെയ്തു.

ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസ ബാഷ്പ കണികകള്‍ക്ക് പുറമെ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരി മാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസ മാപിനികള്‍ നല്‍കുന്ന ഡേറ്റയിലുണ്ട്.

ഇതോടെ ആദ്യ വേനല്‍മ ഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആദ്യ വേനല്‍ മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസുകളെയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം.

ജാഗ്രത പാലിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.