തിരുവനന്തപുരം: സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ വനഭൂമി ഏറ്റെടുക്കാനുള്ള സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം. 1971 ലെ കേരള സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമത്തിലെ ഭേദഗതി ബില്ലിന്റെ കരടാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗം അംഗീകരിച്ചത്.
ബിൽ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബിൽ നിയമമാകുന്നത്തോടെ സ്വകാര്യ വനഭൂമിയില്‍ 50 സെന്റ് വരെ കൈവശംവെച്ചവര്‍ക്ക് കൈവശരേഖ ലഭിക്കും.
നിരവധി ചെറുകിട കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്ത പാലിക്കും വിധം 50 സെന്റിന് വരെ ഇളവ് നൽകണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിരന്തര ആവശ്യം. ഇത് വനം, നിയമ വകുപ്പുകള്‍ അംഗീകരിച്ചതോടെയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടന്നത്.
സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ബിൽ 1971 ലാണ് പാസാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.