ന്യൂഡല്‍ഹി: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ നേരിട്ട് ഐഐഎം പ്രവേശനം നേടാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  ഇന്‍ഡോര്‍ ( ഐഐഎം) ആണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെ സംയോജിത മാനേജ്‌മെന്റ് പ്രോഗ്രാമിനാണ് അവസരം.
സാധാരണ ബിരുദധാരികള്‍ക്കാണ് മാനേജ്‌മെന്റിലെ മികച്ച പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുന്നത്. 2021, 22, 23 വര്‍ഷങ്ങളിലൊന്നില്‍ 12ാം ക്ലാസ് ജയിച്ചവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക വിഭാഗം ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കൂടുതലാകാം.
കുറഞ്ഞ പ്രായത്തില്‍ത്തന്നെ മാനേജ്‌മെന്റ് കരിയറിലേക്കു ഉയര്‍ത്തുകയാണ് ലക്ഷ്യം. ഓരോ വിദ്യാര്‍ത്ഥിക്കും പ്രൊഫഷണല്‍ മികവ് ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകല്‍പന ചെയ്തിരിക്കുന്നത്. നാലും അഞ്ചും വര്‍ഷങ്ങളിലെ പഠനം ഐ.ഐ.എമ്മിലെ റഗുലര്‍ പിജിപിയുടേതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 17 വരെയാണ്. അപേക്ഷാഫീസ് 4130 രൂപയാണ്. പട്ടിക-ഭിന്നശേഷി വിഭാഗക്കാര്‍ 2065 രൂപയും. തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, സൈറ്റിലുണ്ട്. മുംബൈ ഉള്‍പ്പെടെ 34 കേന്ദ്രങ്ങളില്‍ ജൂണ്‍ 16 ന് രണ്ടു മണിക്കൂര്‍ അഭിരുചി പരീക്ഷ ഉണ്ടായിരിക്കും. ഇതില്‍ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്‌സ് / ഷോര്‍ട് ആന്‍സര്‍), വെര്‍ബല്‍ എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്‌സ്) ചോദ്യങ്ങള്‍. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലെ തെറ്റിന് മാര്‍ക്ക് കുറയ്ക്കും.
ഈ ടെസ്റ്റില്‍ മികവുള്ളവരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും 65:35 അനുപാതത്തില്‍ വെയ്റ്റ് നല്‍കി റാങ്ക് നിര്‍ണയിക്കും. ഇന്ത്യക്കാര്‍ക്ക് ആകെ 150 സീറ്റ്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള സംവരണവും ഉണ്ട്.
കോഴ്‌സിന്റെ ഫീസ് ആദ്യ മൂന്ന് വര്‍ഷം അഞ്ച് ലക്ഷം രൂപ വീതവും തുടര്‍ന്ന് രണ്ട് വര്‍ഷം അന്നത്തെ പി.ജി പ്രോഗ്രാം നിരക്കുകള്‍ പ്രകാരവും ആയിരിക്കും. ഹോസ്റ്റല്‍ സൗകര്യം ലഭിക്കുന്നതാണ്. രാജ്യാന്തര വിദ്യാര്‍ഥിക്കുള്ള പ്രത്യേക നിബന്ധനകള്‍ സൈറ്റിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി, 07312439687 എന്ന നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്. കൂടാതെ pm [email protected];www.iimidr.ac.in എന്ന സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
റോത്തക് റാഞ്ചി, ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളും അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സെലക്ഷന് ഇന്‍ഡോര്‍ അഭിരുചി പരീക്ഷയിലെ സ്‌കോറാണ് ഉപയോഗിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.