വാസ്കോ: ഐസ്എല്ലിൽ കന്നി ജയം പ്രതീക്ഷിച്ചിറങ്ങിയ ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ 2 ഗോളുകൾക്കു വിജയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് അടിയറവു വച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഈസ്റ്റ് ബംഗാള്‍ തോല്‍ക്കുന്നത്.
33ാം മിനുട്ടില്‍ സുർചന്ദ്രയുടെ സെല്ഫ് ഗോളും 90ാം മിനുട്ടില്‍ റോച്ചർസലയുടെ ഗോളുമാണ് നോര്‍ത്ത് ഈസ്റ്റിനെ വിജയിപ്പിച്ചത്. മികച്ച പ്രതിരോധത്തിന് ബെഞ്ചമിന്‍ ലമ്ബോട്ടിനാണ് ഹീറോ ഓഫ് ദ മാച്ച് അവാര്‍ഡ്. മലയാളി സുഹൈര്‍ വടക്കേപ്പീടികക്ക് മത്സരത്തിലെ മികച്ച പാസിനുള്ള അവാര്‍ഡ് ലഭിച്ചു. ഈ മത്സരത്തോടെ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തന്നെയാണ്. മത്സരത്തിൽ 2 പെനാൽറ്റി അവസരങ്ങൾ റഫറി നിഷേധിച്ചതും ഈസ്റ്റ് ബംഗാളിനു നിർഭാഗ്യമായി.
അര്‍ഹിച്ച വിജയമാണ് നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചത്. ആദ്യപകുതിയില്‍ കൃത്യമായ മേധാവിത്വം പുലര്‍ത്തുകയും ഒരു ഗോളിന്റെ ലീഡ് നേടുകയും ചെയ്ത് ശക്തമായ നിലയിലായിരുന്നു നോര്‍ത്ത് ഈസ്റ്റ്. രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ ശ്രദ്ധയൂന്നുകയും അവസരം മുതലാക്കാന്‍ തക്കംപാര്‍ത്ത് കളിക്കുകയും ചെയ്തു. ഈസ്റ്റ് ബംഗാള്‍ പരമാവധി ശ്രമിച്ചെങ്കിലും ഏതാനും ആക്രമണങ്ങളേ നടത്താന്‍ സാധിച്ചുള്ളൂ. അതാകട്ടെ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ സേന തകര്‍ക്കുകയും ചെയ്തു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടാം ഗോള്‍ കൂടി നോര്‍ത്ത് ഈസ്റ്റ് നേടിയതോടെ ഈസ്റ്റ് ബംഗാളിന്‍റെ തകര്‍ച്ച പൂര്‍ണമായി.
സൂപ്പര്‍ സണ്‍ഡേയായ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് മുംബൈയും ഒഡീഷയും തമ്മിലും 7.30ന് കേരള ബ്ലാസ്റ്റേഴ്‌സും എഫ് സി ഗോവയും തമ്മിലുമാണ് മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.