ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു എന്ന വാര്‍ത്താ വ്യാജമെന്ന് നൊബേല്‍ സമിതി ഉപ മേധാവി അസ്ലെ തോജെ.
നരേന്ദ്ര മോഡിയെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ തോജെ പറഞ്ഞതായി മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലെ തോജെ വാര്‍ത്ത നിഷേധിച്ചത്.
ഇന്ത്യ സന്ദര്‍ശിച്ചത് നോര്‍വെയിലെ നൊബേല്‍ സമിതി ഉപ മേധാവി എന്ന നിലയില്‍ അല്ല. ഇന്റര്‍നാഷണന്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങിന്റെ ഡയറക്ടറും ഇന്ത്യ സെന്റര്‍ ഫൗണ്ടേഷന്റെ സുഹൃത്തുമായാണ്. രാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാനാണ് എത്തിയത്. പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. വ്യാജ വാര്‍ത്ത ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ മൂലം ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്ന് സന്ദര്‍ശനത്തിനിടയില്‍ തോജെ വ്യക്തമാക്കിയിരുന്നു. മോഡി വിശ്വസ്തനായ നേതാവാണെന്നും റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.