യുഎഇയില്‍ ഫ്രീലാന്‍സ് തൊഴില്‍ പെർമിറ്റ് കൂടുതല്‍ മേഖലകളിലേക്ക്

യുഎഇയില്‍ ഫ്രീലാന്‍സ് തൊഴില്‍ പെർമിറ്റ് കൂടുതല്‍ മേഖലകളിലേക്ക്

അബുദബി:രാജ്യത്തെ ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി യു.എ.ഇ മാനവവിഭവശേഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ അവര്‍. ചില വിദഗ്ധ ജോലികള്‍ക്ക് മാത്രം നല്‍കിയിരുന്ന ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റ് ഇനിമുതല്‍ എല്ലാ വിദഗ്ധ ജോലികള്‍ക്കും അനുവദിക്കാനാണ് തീരുമാനം. ഇതോടെ ഒരാള്‍ക്ക് വിവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാനുള്ള അവസരമൊരുങ്ങും.

നിലവില്‍ ഒന്നിലധികം തൊഴിലുടമകളുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതിന് ഓരോ തൊഴിലുടമയായും കരാര്‍ ഉണ്ടാക്കണമായിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് അതിന്‍റെ ആവശ്യമില്ല.തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പെര്‍മിറ്റ്. അതേസമയം, ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പെര്‍മിറ്റ് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ ഉള്‍പ്പടെ ദീര്‍ഘകാലവിസ അനുവദിക്കുന്ന സാഹചര്യത്തില്‍ നിരവധിപേര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍. എന്നാല്‍, തൊഴില്‍ പെര്‍മിറ്റുള്ളവര്‍ക്കേ ഗോള്‍ഡന്‍ വിസയുണ്ടെങ്കിലും യുഎഇയില്‍ ജോലി ചെയ്യാന്‍ അനുവാദമുളളൂ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.