സര്‍ക്കാര്‍ പരിപാടികളില്‍ സഹകരിക്കില്ല; നിയമസഭാ സംഘര്‍ഷത്തില്‍ വാദി പ്രതിയായെന്നും വി.ഡി സതീശന്‍

സര്‍ക്കാര്‍ പരിപാടികളില്‍ സഹകരിക്കില്ല; നിയമസഭാ സംഘര്‍ഷത്തില്‍ വാദി പ്രതിയായെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ സംഘര്‍ഷത്തില്‍ വാദി പ്രതിയായി. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒമ്പത് മിനിറ്റിനുള്ളില്‍ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കെ.കെ രമയുടെ പരാതിയില്‍ ഇതുവരെ കേസെടുത്തില്ലെന്ന് സതീശന്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു.

ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാല്‍ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ സഹകരണമുണ്ടാകില്ലെന്ന വെളിപ്പെടുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.