യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

അബുദാബി: ഞായറാഴ്‍ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്‍ക്ക് പുറമെ അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴ ലഭിക്കും. തണുപ്പ് അനുഭവപ്പെടും. പൊടിക്കാറ്റടിച്ച് കാഴ്ചപരിധി കുറയാനുളള സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃത‍ർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.