കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസില്‍ എന്‍.ഐ.എ കുറ്റപത്രം നല്‍കി. പ്രതിപ്പട്ടികയില്‍ 59 പേര്‍. ഇതര മതസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മതസ്പര്‍ധയുണ്ടാക്കാനായിരുന്നു നീക്കമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചിയില്‍ സമര്‍പ്പിച്ച കേസിനാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അതില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് കരമന അഷ്‌റഫ് മൗലവിയെയാണ്. 2047 ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി പണസമാഹരണം നടത്തിയെന്നും എന്‍ ഐ എ അറിയിച്ചു. മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ എജന്‍സി പരിശോധന നടത്തിയത്. ഇതിനെത്തുടര്‍ന്ന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹിയില്‍ സമര്‍പ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ടിലെ മുന്‍നിര നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.