ആരോഗ്യനില വഷളായി; ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായി; ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചങ്ങനാശേരി: വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ഓക്‌സിജന്‍ നില ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പൗവ്വത്തില്‍ പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൊണ്ണൂറ്റിമൂന്നുകാരനായ പിതാവ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും വായനയിലും സജീവമായിരുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ മാര്‍ ജോസഫ് പൗവ്വത്തിലിന്റെ രോഗ സൗഖ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ ആവശ്യപ്പെടുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.