ഹരിത ട്രൈബ്യൂണലിന്റെ 100 കോടി രൂപ പിഴ; നിയമ നടപടിക്കൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

ഹരിത ട്രൈബ്യൂണലിന്റെ 100 കോടി രൂപ പിഴ; നിയമ നടപടിക്കൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തില്‍ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ അനില്‍ കുമാര്‍്. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എന്‍ജിടിയില്‍ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

വിശദമായ വാദം കേട്ടതിന് ശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 100 കോടി രൂപ ഇപ്പോള്‍ നല്‍കുക അപ്രായോഗികമാണ്. മാലിന്യം ഉറവിടത്തില്‍ നിന്ന് തരം തിരിച്ച് ശേഖരിക്കണം, സംസ്‌കരിക്കണം എന്നിവയില്‍ ഉണ്ടായ പരാജയമാണ് കാര്യങ്ങള്‍ ഇതുവരെ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കോര്‍പ്പറേഷനെതിരെ നടപടി എടുത്തത്.

ബ്രഹ്മപുരം പ്ലാന്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ട് വേയ് ബ്രിഡ്ജുകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകള്‍ അടഞ്ഞ നിലയില്‍ കണ്ടെത്തിയെന്നും വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീര്‍ണാവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകള്‍, മരക്കഷണങ്ങള്‍ മുതലായവ നല്ല മണ്ണുമായി കലര്‍ന്നതായി കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.