പ്രതിപക്ഷ നേതാവിന് ഹുങ്ക്; രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിന് ഹുങ്ക്; രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്ന വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ്. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു.

വ്യക്തിപരമായ ആക്ഷേപമാണ് അവര്‍ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല ഞങ്ങള്‍. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്.

മാനേജ്‌മെന്റ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നല്‍കി. ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ കേട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു.

കെപിസിസി പ്രസിഡന്റിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യല്‍ മാത്രമല്ല
രാഷ്ടീയ മനസും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ ആദ്യമായാണെന്നും റിയാസ് പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.