ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ബൈഡന്‍; മോഡിയെ അത്താഴവിരുന്നിന് ക്ഷണിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ബൈഡന്‍; മോഡിയെ അത്താഴവിരുന്നിന് ക്ഷണിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അത്താഴവിരുന്നിന് ക്ഷണിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിരുന്നെന്നാണ് വിവരം. ജൂണിലാണ് വൈറ്റ് ഹൗസില്‍ മോഡിക്കായി വിരുന്നൊരുങ്ങുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബ്‌ളൂംബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

മെയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ക്വാഡ് സമ്മിറ്റിലും മോഡിയും ബൈഡനും കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനും ഏപ്രില്‍ 26 ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനും ശേഷമുള്ള ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക അത്താഴവിരുന്നാണ് മോഡിയുമായുള്ളത്.

ജനറല്‍ ഇലക്ട്രിക് കമ്പനി എയര്‍ക്രാഫ്റ്റ് എഞ്ചിനുകളുടെ സംയുക്ത ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള നൂതന പ്രതിരോധവും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും കൈമാറ്റം ചെയ്യുന്നതിനുള്ള ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജീസ് എന്ന സംരംഭം കഴിഞ്ഞ മാസം അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു.

ഇന്ത്യയുമായുള്ള റഷ്യന്‍ സ്വാധീനത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് വിലയിരുത്തല്‍. റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ റഷ്യയെ തള്ളിപ്പറയാത്തതില്‍ ബൈഡന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പങ്കാളിത്ത പദ്ധതികള്‍ എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.