തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.
അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം സംസ്ഥാനത്തെ ചൂടില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.
കോട്ടയം, പാലക്കാട്, പുനലൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v