കൊച്ചി : ലൈഫ് മിഷനിലെ റെഡ് ക്രസന്റ് ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിൽ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ സിബിഐ സമർപ്പിച്ചു.
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ നടത്തിയ കരാറും സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന് വിധേയമാകും
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളും രേഖകളും സിബിഐ ശേഖരിച്ചിരുന്നു.
ഇതിനു മുൻപേ സംസ്ഥാന സർക്കാർ വിജിൻലസ് അന്വേഷണം പ്രഖ്യാപിച്ചത്
സിബിഐ അന്വേഷണം മുൻകൂട്ടി കണ്ടും തടയിടാനുമായിട്ടുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷ ആരോപണം. 20 കോടിയുടെ പദ്ധതിയിൽ ഒമ്പത് കോടി രൂപ അഴിമതി നടന്നിട്ടുണ്ട് എന്നാരോപിച്ചും ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് അനിൽ അക്കരെ എംഎൽഎ കൊച്ചിയിലെ സിബിഐ എസ്പിയ്ക്കു നൽകിയ പരാതിയുടെ മേലാണ് കേസ് എടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.