2.78 കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ട്രക്കില്‍ കടത്താന്‍ ശ്രമം; ബംഗ്ലാദേശി ബിഎസ്എഫിന്റെ പിടിയില്‍

2.78 കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ട്രക്കില്‍ കടത്താന്‍ ശ്രമം; ബംഗ്ലാദേശി ബിഎസ്എഫിന്റെ പിടിയില്‍

കൊല്‍ക്കത്ത: ട്രക്കില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. 2.78 കോടി രൂപ വിലമതിക്കുന്ന 40 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ബിഎസ്എഫ് കണ്ടെടുത്തത്. ബംഗ്ലാദേശ് സ്വദേശി സുശങ്കര്‍ ദാസാണ് പിടിയിലായത്. സുശങ്കര്‍ ദാസിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതായി ബിഎസ്എഫ് അറിയിച്ചു.

ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ട്രക്ക് പിടികൂടിയത്. തുടര്‍ന്ന് ട്രക്കില്‍ നിന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ട്രക്കില്‍ കൊണ്ടുവന്ന മത്സ്യപ്പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.