കൊച്ചി: അർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ആത്മീയചൈതന്യത്തോടെ സഭയിലും സമൂഹത്തിലും ഇടയശ്രേഷ്ഠനായി പ്രവർത്തിച്ചപ്പോൾ പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. അതി രൂപത മെത്രാപ്പോലിത്ത എന്നനിലയിൽ ചങ്ങനാശ്ശേരി അതിരുപതയിലും, കെ സി ബി സി പ്രസിഡന്റ് എന്ന നിലയിൽ കേരളസഭയിലും,സി ബി സി ഐ പ്രസിഡന്റ് എന്ന നിലയിൽ ഭാരത സഭയിലും, സീറോ മലബാർ സഭയിലെ വിവിധ കമ്മീഷനുകളിലൂടെ ആഗോളതലത്തിലും മനുഷ്യജീവന്റെ സംരക്ഷണപദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മാർ പൗവ്വത്തിൽ മഹനീയ നേതൃത്വം നൽകി.അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പ്രഭാഷണങ്ങളിലും എഴുത്തിലുമെല്ലാം ജീവന്റെ മഹത്വം, സമഗ്ര സംരക്ഷണം എന്നിവയെക്കുറിച്ച് വ്യക്തമായ ദർശനങ്ങൾ നൽകുമായിരുന്നു.
കത്തോലിക്കസഭയുടെ ജീവന്റെ സംസ്കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വിവിധ കർമ്മപരിപാടികളിലൂടെ അദ്ദേഹം നടപ്പിലാക്കിയെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യറുടെ നേതൃത്വത്തിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ജനിക്കുന്ന കുട്ടികൾക്ക് അവകാശം നിഷേധിക്കും, മാതാപിതാക്കൾക്ക് ശിക്ഷയുണ്ടാകുമെന്ന് അടക്കമുള്ള നിയമപരിഷ്കാരണ കമ്മീഷന്റെ നിർദേശങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രൊ ലൈഫിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്കും, വലിയ കുടുംബങ്ങളെ ആദരിക്കുവാൻ ആവിഷ്കരിച്ച ജീവസമൃദ്ധി പദ്ധതിക്കും മാർ പൗവ്വത്തിൽ ആത്മാർത്ഥമായ നേതൃത്വം നൽകിയെന്നും അദ്ദേഹം അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.