ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാല് കോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുള്‍പ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിനായി നല്‍കിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നല്‍കിയത്. 

പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയത്. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. കേസില്‍ എം.ശിവശങ്കറിനെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാമത്തെ അറസ്റ്റാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.