ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നടത്തിയ മൂന്നാം മുന്നണി നീക്കം പാളി. ബി.ജെ.പി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ കൂട്ടായ്മ വിളിച്ച് ചേര്‍ക്കാനുള്ള നീക്കമാണ് പാളിയത്. ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെങ്കിലും കേരളം ഉള്‍പ്പടെ നാല് പേര്‍ വീട്ട് നിന്നു.
മാര്‍ച്ച് 18 ന് ഡല്‍ഹിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കെജരിവാള്‍ കത്തയച്ചത്. കേന്ദ്രവുമായി സമാനവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്ക് ഫെബ്രുവരി അഞ്ചിനാണ് കെജരിവാള്‍ കത്തയച്ചത്.
ഇതില്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ചന്ദ്രശേഖര്‍ റാവു യോഗത്തില്‍ പങ്കെടുത്തില്ല. മറ്റ് മൂന്ന് പേര്‍ ക്ഷണം നിരസിക്കുകയാണുണ്ടായത്. നേരത്തെ കോണ്‍ഗ്രസ് ഇതര-ബി.ജെ.പി. ഇതര സഖ്യത്തിനു വേണ്ടി കെ. ചന്ദ്രശേഖര റാവു നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സമാന നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v