ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം യുഎഇയിൽ തുറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം യുഎഇയിൽ തുറക്കുന്നു

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്  യു എ ഇ യിൽ തുറക്കുന്നു. സീ വേൾഡ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള മറൈൻ ലൈഫ് തീം പാർക്ക്  മെയ് 23 ന്ഉദ്‌ഘാടനം ചെയ്യപ്പെടും. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും  വിനോദത്തിനും ഷോപ്പിങ്ങിനും ഒക്കെയുള്ള സൗകര്യങ്ങളാണ് ഈ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതവുമായ മൾട്ടി സ്പീഷീസ് അക്വേറിയമാണ് എൻഡ്ലെസ് ഓഷ്യൻ റിയൽം. ഈ അക്വേറിയത്തിൽ 25 ദശലക്ഷത്തിലധികം ലീറ്റർ വെള്ളം അടങ്ങിയിരിക്കുന്നു. സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ എന്നിവയുൾപ്പെടെ 68,000-ലധികം സമുദ്ര ജന്തുക്കളുടെ ചലനാത്മക ആവാസ കേന്ദ്രമായിരിക്കും ഇത്.അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാർക്കിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ മൊത്തം 100,000 കടൽ ജീവികളുണ്ടാകും.

ഓരോ മേഖലയിലുള്ള മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയർന്ന നിലവാരവും ഉപയോഗിച്ച് രൂപകല്പന ചെയ്തിരിക്കുന്നു. അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം (AZA), അമേരിക്കൻ ഹ്യൂമൻ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സീ വേൾഡ് അബുദാബിയിലെ, സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.