ഭക്ഷണം ഓർഡർ ചെയ്ത് കുരുക്കിലായി ഏഴുവയസ്സുകാരി

ഭക്ഷണം ഓർഡർ ചെയ്ത് കുരുക്കിലായി ഏഴുവയസ്സുകാരി

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയുന്നത് ഇന്ന് പുതിയ കാര്യമല്ല. എന്നാൽ ഏഴുവയസുകാരി ഓർഡർ ചെയ്ത ഭക്ഷണവുമായി എത്തിയത് 42 പേരാണ്. സംഗതി രസകരമായി തോന്നുമെങ്കിലും ഫിലിപ്പീൻസിലാണ് ഇത്തരമൊരു സംഭവം നടന്നത്. മുത്തശ്ശിക്കും തനിക്കുമായി ഉച്ചയൂണ് ഓർഡർ ചെയ്തതാണ് പെൺകുട്ടി. എന്നാൽ ഇന്റർനെറ്റിന്റെ തകരാറുമൂലം ഓർഡർ ലഭിക്കുന്നില്ലെന്ന് കരുതിയ പെൺകുട്ടി വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. അവസാനം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും 42 പേർ ഓർഡർ നൽകിയ ഒരേ ഭക്ഷണ സാധനങ്ങളുമായി പെൺകുട്ടിയുടെ താമസ സ്ഥലത്തെത്തിയപ്പോഴാണ് വീട്ടുകാർക്ക് കാര്യം മനസ്സിലായത്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷണത്തിലാണ് ആപ്ലിക്കേഷൻ അധികൃതർ. ഏഴു വയസ്സുകാരി ഓർഡർ നൽകിയ ഭക്ഷണ വിശേഷമാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

189 ഫിലിപ്പൈൻ ഡോളറിന് പകരം 7945 ഫിലിപ്പൈൻ ഡോളറാണ് കുട്ടിക്ക് ബില്ലായി എത്തിയത്. ആദ്യമായല്ല പെൺകുട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നത്. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോളൊക്കെ പെൺകുട്ടി ഭക്ഷണം ഓർഡർ ചെയ്യാറുണ്ട് എന്നാൽ ആദ്യമായാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായത്. പെൺകുട്ടിയുടെ വീടിനു മുൻപിൽ ഡെലിവറി ബോയ്സ് നിറഞ്ഞതോടെ ആളുകൾ വിവരം അന്വേഷിച്ചു തുടങ്ങി. സംഗതി വഷളായതോടെ പെൺകുട്ടിയും ഭയപ്പെട്ടു. എന്നാൽ സമീപവാസിയായ ഒരാൾ ഫേസ്ബുക്കിൽ പെൺകുട്ടിയുടെ അവസ്ഥയെക്കുറിച്ച് ലൈവിൽ വിവരിച്ചതോടെ ഒരുപാട് ആളുകൾ ഭക്ഷണ സാധനം വാങ്ങാനായി ഇവിടേക്ക് എത്തി. പെൺകുട്ടിയുടെ അയൽവാസികളും ബന്ധുക്കളും ഭക്ഷണപ്പൊതികൾ വാങ്ങാൻ തയ്യാറായതോടെ 7 വയസ്സുകാരിക്ക് ആശ്വാസമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.