മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി ജലീല്‍ എംഎല്‍എ സ്ഥാനത്തിന് അപമാനം; അറസ്റ്റ് ചെയ്യണം: കത്തോലിക്ക കോണ്‍ഗ്രസ്

മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി ജലീല്‍ എംഎല്‍എ സ്ഥാനത്തിന് അപമാനം; അറസ്റ്റ് ചെയ്യണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: അതിജീവനത്തിനും നിലനില്‍പ്പിനുമായി പൊരുതുന്ന കര്‍ഷകര്‍ക്കൊപ്പം നിന്ന് റബറിന് കിലോയ്ക്ക് 300 രൂപ വില നല്‍കണമെന്ന ശക്തമായ നിലപാടെടുത്ത തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിക്കുകയും ഹീനമായ രീതിയില്‍ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത മുന്‍ സിമി പ്രവര്‍ത്തകനും നിലവില്‍ എംഎല്‍എയുമായ കെ.ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

ജലീലിനെതിരെ വധഭീഷണി, വ്യക്തിഹത്യ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ കോടതികള്‍ സ്വമേധയാ തയ്യാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ? എന്ന കെ.ടി ജലീലിനെപ്പോലെ ഒരു ഭരണകക്ഷി എംഎല്‍എയുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉളവാക്കുന്നതാണ്.

ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണ കക്ഷിയുടെ കേരളത്തിലെ ഒരു എംഎല്‍എ ആയ ജലീലിന്റെ തുടര്‍ച്ചയായ ഇത്തരം ഭീഷണികളില്‍ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ട് പരസ്യമായ കലാപത്തിന് ആഹ്വാനം നടത്തിയ കെ.ടി ജലീല്‍ എംഎല്‍എ സ്ഥാനത്തിന് തന്നെ അപമാനമാണ്.


ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ജലീല്‍ നടത്തിയ അധിക്ഷേപകരമായ വാക്കുകള്‍ പിന്‍വലിച്ചു നിരുപാധികം മാപ്പു പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജലീലിലിന്റെ മുന്‍കാല പ്രവര്‍ത്തനം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. ജലീല്‍ കൂടി ആരോപണ വിധേയനായ സ്വര്‍ണക്കടത്തിന്റെയും ഡോളര്‍ കടത്തിന്റെയും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരുവാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തണം.

റബര്‍ വിലയിടിവും മറ്റ് കര്‍ഷക പ്രശ്‌നങ്ങളും വന്യമൃഗ ആക്രമണ വിഷയങ്ങളും പറയുമ്പോള്‍ അതിന് പരിഹാര നടപടികള്‍ സ്വീകരിക്കാതെ പ്രശ്‌നം ഉന്നയിക്കുന്നവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാനുള്ള രാഷ്ട്രീയ നേതാക്കളുടെ വ്യഗ്രത അപഹാസ്യമാണ്. മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അദേഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.