ചിക്കാഗോ മര്‍ത്തോമ സ്ലീഹ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം

ചിക്കാഗോ മര്‍ത്തോമ സ്ലീഹ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം

ചിക്കാഗോ: ചിക്കാഗോ മര്‍ത്തോമ സ്ലീഹ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 23 മുതല്‍ 26 വരെ നടക്കും. വിന്‍സെന്‍ഷ്യന്‍ സഭയുടെ ഗ്ലോബല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്റര്‍ ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് നേതൃത്വം നല്‍കും. രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ ഉണ്ടായിരിക്കും.

23നും 24നും വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെയും 25ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും കത്തിഡ്രലില്‍ വച്ച് രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍ നടക്കും. 23നും 24നും വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെയും 25ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയും ചാവറ ഹാളില്‍ കൗമാരക്കാര്‍ക്കുള്ള ക്ലാസുകളും അല്‍ഫോണ്‍സാ ഹാളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളും നടക്കും.

ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വചനോത്സവത്തിന്റെ (ഏഴു ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ ഇന്ത്യന്‍ കാത്തലിക് റിന്യൂവല്‍ മാഗസിന്‍) എഡിറ്ററും കൊല്‍ക്കത്ത, കോട്ടയം, ഗോവ എന്നീ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറുമായിരുന്നു.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ലോക സുവിശേഷീകരണ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം സുവിശേഷം പ്രസംഗിക്കുന്നതിനായി നാല്‍പ്പതിലധികം രാജ്യങ്ങളിലായി യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ശുശ്രൂഷയിലുടനീളം നിരവധി അടയാളങ്ങളാല്‍ ദൈവസാന്നിധ്യം പ്രകടമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.