ദുബായ്:യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് വീശും. താപനിലയില്‍ കുറവുണ്ടാവുമെങ്കിലും അന്തരീക്ഷ ഈർപ്പം വർദ്ധിക്കും.
വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും കാറ്റ് വീശുക. വൈകുന്നേരത്തോടെ കാറ്റിന്‍റെ ശക്തി കുറയും. അബുദബിയില്‍ കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
കടല്‍ പ്രക്ഷുബ്ധമാകാനുളള സാധ്യതയുളളതിനാല്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും. അറബിക്കടലില്‍ 7 അടിയോളം തിരമാല ഉയരുമെന്നും അറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v