മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ്; ചരിത്ര നിമിഷമെന്ന് ഭൂപേഷ് ബാഗേല്‍

 മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ്; ചരിത്ര നിമിഷമെന്ന് ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് ബില്‍ അവതരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും അക്രമങ്ങള്‍ തടയാനുമാണ് ബില്ലെന്ന് ഭൂപേഷ് വ്യക്തമാക്കി.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തളളിക്കളയുകയായിരുന്നു.

2018 ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന ബില്‍ വാഗ്ദാനം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം തടയുന്നതിനും മാധ്യമ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതുമാണ് ബില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.