ദോഹ: മന്‍സൂറയില്‍ തകർന്നുവീണ കെട്ടിടത്തില്‍ നിന്ന് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച രാവിലെ ബീ റിംഗ് റോഡില്‍ ലുലു എക്സ്പ്രസിന് സമീപമുളള മന്‍സൂറയിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കിടെയാണ് കെട്ടിടം തകർന്നത് എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.
അറ്റകുറ്റപ്പണികള്‍ കെട്ടിടത്തിന്‍റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കും. പണികള്‍ ചെയ്തിരുന്നവർക്ക് മതിയായ അനുമതിയുണ്ടോയെന്നതടക്കം അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ ഒരാള്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v